India
image_print

നിപ ബാധ;കോഴിക്കോട് 12 വയസുകാരന്‍ മരിച്ചു

Written by

archanaa chuqwe

കോഴിക്കോട് നിപ ബാധ ബാധിച്ച് കുട്ടി മരിച്ചു.നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരനാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിന്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപ്പോര്‍ട്ട്. ഒന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിപാ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

 

അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.കുട്ടിയുടെ സമ്പര്‍ക്ക ബാധിതരെ കണ്ടെത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published.