India
image_print

കോഴിക്കോട് വവ്വാലുകളില്‍ നിപ സാന്നിധ്യം

Written by

askshiyas

കോഴിക്കോടുനിന്ന് പിടികൂടിയ വവ്വാല്‍ സാംപിളില്‍ നിപ്പ സ്ഥിരീകരിച്ചു.ഇവിടെ നിന്ന് പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ്പയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്ട് വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 വയസ്സുകാരന്‍ സെപ്റ്റംബര്‍ 5നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നിപ്പ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂര്‍ വാര്‍ഡ് അടച്ചിരുന്നു.സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.