India
കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് രാജ്യത്തെ വിഭവങ്ങള്‍ വിറ്റു;രാഹുലിനെതിരെ ധനമന്ത്രി
Last updated on Aug 25, 2021, 1:00 pm


കേന്ദ്രത്തിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്.കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് രാജ്യത്തെ വിഭവങ്ങള്‍ വിറ്റ് നശിപ്പിച്ചെന്നും നിര്‍മലാ സീതാരാമന് ആരോപിച്ചു.
ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിര്‍മലാ സീതാരാമന് ചോദിച്ചു.ഭൂമിയും ഖനിയും പോലുള്ള വിഭവങ്ങള്‍ വിറ്റ് പണം തട്ടിയത് കോണ്‍ഗ്രസാണ്.മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ പണമുണ്ടാക്കിക്കൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ 8,000 കോടി രൂപ സമാഹരിച്ചുവെന്നും 2008 ല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് പാട്ടത്തിന് നല്‍കാനുള്ള നിര്‍ദ്ദേശം ഉന്നയിച്ചത് യുപിഎ സര്‍ക്കാരാണെന്നും ധനമന്ത്രി ചൂണ്ടിക്കാണിച്ചു. അതേസമയം കേന്ദ്രത്തിന്റെ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചിരുന്നത്.ഇന്ത്യയുടെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.


