India
പാരാലിമ്പിക്സ്; ഹൈജമ്പിലും ഇന്ത്യയ്ക്ക് വെള്ളി
Last updated on Aug 29, 2021, 1:16 pm


ടോക്യോ പരാലിമ്പിക്സില്‍ ഹൈജമ്പില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.09 ഉയരം മറികടന്നാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹര്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.
2009 മുതല്‍ പാരാ അത്ലറ്റിക്സ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട ഇദ്ദേഹം. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. യുഎസ്എയുടെ റോഡറിക് ടൗണ്‍സെന്‍ഡ്, ഡാളസ് വൈസ് എന്നിവര്‍ യഥാക്രമം സ്വര്‍ണ്ണവും വെങ്കലവും നേടി.


