India
image_print

മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീകളെ തേടുന്നു;വൈറലായി കാസ്റ്റിംഗ് കോള്‍

Written by

askshiyas

ലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ്‌കൊട്’ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായ നിര്‍ദേശങ്ങളും ആവശ്യങ്ങളും ആണ് സിനിമയുടെ പ്രവര്‍ത്തകര്‍മുന്നോട്ടുവെക്കുന്നത്.ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സര്‍ കാരണം ഇതിനൊപ്പം ഒരു കപ്പിത്താന്‍ ഉണ്ട് മുഖ്യമന്ത്രിയാകാന്‍ താല്പര്യമുള്ള സ്ത്രീകള്‍ ആണോ നിങ്ങള്‍ എന്നാണ് കാസ്റ്റിംഗ് കോളില്‍ ചോദിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ജില്ലകളില്‍ ഉള്ളവരെയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അഭിനയിക്കാന്‍ താല്പര്യം ഉള്ളവര്‍ വീഡിയോയും കളര്‍ ഫോട്ടോയും മെയില്‍ അയച്ചു നല്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

 

Leave a Reply

Your email address will not be published.