India
image_print

ആര്യന്‍ അകത്ത് തന്നെ;ഇക്കുറിയും ജാമ്യമില്ല

Written by

archanaa chuqwe

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നാലാം തവണയും ജാമ്യം നിഷേധിച്ചു.ആര്യന്‍ ഖാന്‍,അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്ക് പ്രത്യേക എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചു.കോര്‍ഡേലിയ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയില്‍ എന്‍സിബി റെയ്ഡ് നടത്തിയതിന് ശേഷമാണ് അവര്‍ അറസ്റ്റിലായത്. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയുടേതാണു വിധി.അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി വി പാട്ടീല്‍ മുമ്പാകെയാണ് വിഷയം അവതരിപ്പിച്ചത്. മുംബൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി 44 -ാം നമ്പര്‍ കോടതി മുറിയിലാണ് കേസ് പരിഗണിച്ചത്

ഒക്ടോബര്‍ മൂന്നിനാണ് ആര്യനെയും സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് ഉള്‍പ്പെടെ എട്ടു പേരെയും അറസ്റ്റ് ചെയ്തത്. ആര്യന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും ജാമ്യം നല്‍കാന്‍ കോടതി കൂട്ടാക്കിയില്ല. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എന്‍സിബി ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്.ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിനാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു.

Leave a Reply

Your email address will not be published.