India
image_print

20 തെരുവുനായകളെ വിഷം കൊടുത്തു കൊന്നു; കച്ചവടക്കാരന്‍ അറസ്റ്റില്‍

Written by

askshiyas

മൃഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അവസാനമില്ല.കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇരുപത് തെരുവു നായകളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ സംഭവമാണ് പുറത്ത് വരുന്നത്. 24കാരനാണ് ഈ ക്രൂര കൃത്യത്തിന്റെ പുറക്കില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ ഹല്‍വ കച്ചവടക്കാരനായ യുവാവാണ് ബുധനാഴ്ച അറസ്റ്റിലായത്. ഒരു കുഴിയില്‍ പത്തോളം നായകളുടെ ജഡങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കട്ടക്ക് നഗരത്തിന് വടക്ക് 13 കിലോമീറ്റര്‍ അകലെ തംഗി-ചൗഡ്വാര്‍ ബ്ലോക്കിലെ ശങ്കര്‍പൂര്‍ ഗ്രാമത്തിന്റെ ചന്തസ്ഥലത്തിന് ചുറ്റുമാണ് നായകളുടെ കൂടുതല്‍ ജഡങ്ങള്‍ കണ്ടെത്തിയത്. രാത്രിയില്‍ നായകളുടെ ഓരിയിടല്‍ അസഹ്യമാണെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് വിഷം കൊടുത്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്, മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്രൂരമായ പ്രവര്‍ത്തികള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായിവര്‍ധിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published.