India
ജൈവ ഇന്ധന വാഹനം പുറത്തിറക്കണം; നിയമം വരുന്നു
Last updated on Sep 01, 2021, 9:00 am


ജൈവ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കണമെന്നും ആറുമാസത്തിനകം നിയമം കൊണ്ടുവരുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇറക്കുമതി ചെലവ് കുറയ്ക്കാനും, മലിനീകരണം കുറയ്ക്കാനും ജൈവ ഇന്ധനത്തിലൂടെ കഴിയും. മാത്രമല്ല പെട്രോളിന് 100 രൂപ നല്കുമ്പോള് ജൈവ എഥനോളിന് 65 രൂപ മാത്രം നല്കിയാല് മതി. ഒരേ എന്‍ജിനില്‍ പല ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന സൗകര്യമുണ്ടാകും. ഇത്തരം എന്‍ജിനുകള്‍ അവതരിപ്പിക്കാന്‍ വാഹന കമ്പനികള്‍ സന്നദ്ധരാകണമെന്നും ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരാനാണ്ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ എന്നിവ വില്‍ക്കുന്ന അതേ രീതിയില്‍ ഇന്ധനം വില്‍ക്കാനുള്ള നിര്‍ദേശവും എണ്ണക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പല വിളകള്‍ക്കും കര്‍ഷകര്‍ക്ക് നല്കുന്ന താങ്ങുവില വിപണി വിലയെക്കാള്‍ കൂടുതല്‍ ആണ് ഇപ്പോള്‍ അരി, ചൊളം, പഞ്ചസാര തുടങ്ങിയവയുടെ നീക്കിയിരിപ്പ് ഏഥനോള്‍ ഉല്പാദിപ്പിക്കാന് ഉപയോഗിക്കാം ഇത് കര്‍ഷകര്‍ക്കും ഏറെ പ്രയോജനമാകും.അഞ്ചുവര്‍ഷം കൊണ്ട് വിവിധ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിര്‍മ്മാണ ഹബ്ബായി രാജ്യത്തെ മാറ്റാനാണ് ആഗ്രഹമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.


