India
image_print

അമിതാഭ് ബച്ചന്റെ കാറുമായി സല്‍മാന്‍ഖാന്‍ പിടിയില്‍

Written by

askshiyas

നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബരക്കാര്‍ ( റോള്‍സ് റോയിസ് ഫാന്റം) മോട്ടോര്‍വാഹനവകുപ്പ് പിടിച്ചെടുത്തു. കര്‍ണാടക മോട്ടോര്‍വാഹനവകുപ്പാണ് വാഹനം പിടിച്ചെടുത്തത്. 2019 ല്‍ ബാംഗ്ലൂരിലെ ഒരു വ്യവസായിക്ക് അമിതാബച്ചന്‍ കാര്‍ വിറ്റിരുന്നു. അധികൃതര്‍ വാഹനം പിടിച്ചെടുത്ത സമയത്ത് സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയായിരുന്നു വാഹനമോടിച്ചത്. ഇവര്‍ കാര്‍ വാങ്ങിയതിനുശേഷം ഇതുവരെ ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ല. രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാബച്ചന്‍ പേരിലാണെന്ന് ഗതാഗത വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോള്‍ക്കര്‍ പറഞ്ഞു.

ഇതുകൂടാതെ നിരവധി ആഡംബരക്കാറുകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളോട് രേഖകള്‍ നേരിട്ട് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മതിയായ രേഖകള്‍ ലഭ്യമായില്ലെങ്കില്‍ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Leave a Reply

Your email address will not be published.