India
image_print

ടോക്യോ ഒളിമ്പിക്‌സ്;അമേരിക്ക വീണ്ടും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി

Written by

webtngi1

ടോക്യോ ഒളിമ്പിക്‌സിലൂടെ അമേരിക്ക വീണ്ടും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി.റിയോയിലും ലണ്ടനിലും നിലനിര്‍ത്തിയ ഒളിമ്പിക് ചാമ്പ്യന്‍ കിരീടമാണ് അമേരിക്ക ടോക്കിയോയിലൂടെ നിലനിര്‍ത്തിയത്. ചൈനയെ ഫോട്ടോഫിനിഷിലൂടെ പിന്തള്ളിയാണ് ഈ നേട്ടം വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്.യു.എസ് 39ഉം ചൈന 38ഉം ആണ് സ്വര്‍ണ നേടിയത. 41 വെള്ളിയും 33 വെങ്കലവുമായി 112 യു.എസ് മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ ചൈനയുടെ നേട്ടം 32 വെള്ളിയും 18 വെങ്കലവുമുള്‍പെടെ 88 ആണ്.

അവസാന ദിനത്തില്‍ വനിതകളുടെ ബാസ്‌കറ്റ്ബാളിലും വോളിബാളിലുമുള്‍പ്പെടെ യു.എസ് മൂന്ന് സ്വര്‍ണം നേടിയപ്പോള്‍ ചൈന പിന്നാക്കം പോയതാണ് അമേരിക്കയെ വീണ്ടും ചാമ്പ്യന്‍ പട്ടത്തിലേക്കെത്തിച്ചത്. അതേസമയം ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തുമെത്തി. ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയുടെ സ്വര്‍ണം ഉല്‍പ്പടെയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടവും നീരജ് ഇതോടെ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.