India
image_print

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍

Written by

askshiyas

നിബന്ധനകളോടെ ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍.രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതലാണ് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി.സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. നാല് മാസത്തിന് ശേഷമാണ് ഒമാന്‍ യാത്ര ഇളവ് അനുവദിക്കുന്നത്. റെസിഡന്റ് വിസ, ഓണ്‍ അറൈവല്‍ വിസ, യാത്രയ്ക്ക് വിസ ആവശ്യമില്ലാത്തവര്‍ എന്നിവര്‍ക്കാണ് അനുമതി.

ഇന്ത്യയെ കൂടാതെ 18 രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും വിലക്ക് നീട്ടിയിട്ടുണ്ട്. അതേസമയം ഒമാന്‍ അംഗീകരിച്ച വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലുമായവര്‍ക്കായിരിക്കും ഒമാനില്‍ തിരിച്ചെത്താന്‍ ആവുക. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

Leave a Reply

Your email address will not be published.