India
image_print

പിതാവിന്റെ പ്രവര്‍ത്തികളോട് അറപ്പും ഭയവും മാത്രം;ലോകത്തോട് ക്ഷമ ചോദിച്ച് ലാദന്റെ മകന്‍

Written by

askshiyas

സാമ ബിന്‍ ലാദന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ലോകത്തോട് മാപ്പ് പറഞ്ഞ് മകന്‍ ഒമര്‍ ബിന്‍ ലാദന്‍.പിതാവിന്റെ പ്രവര്‍ത്തികളോട് അറപ്പും ഭയവും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എങ്ങനെയുള്ള മനുഷ്യനാണ് തന്റെ പിതാവെന്ന് മനസിലാക്കാനും ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. എന്നെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒമര്‍ പറഞ്ഞു. ഇപ്പോള്‍ ഫ്രാന്‍സിലാണ് ഒമര്‍ താമസിക്കുന്നത്.ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്റോനത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഒമര്‍ പറയുന്നത്.ഒസാമ ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയവനായ തനിക്ക് അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.’സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പാഴാക്കിക്കളയുകയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനെന്തൊരു വിഡ്ഢിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു,’ ഒമര്‍ പറഞ്ഞു.എന്റെ ഭാര്യയുടെ അമ്മയുടെ കുടുംബം ജൂതരും യഥാര്‍ത്ഥത്തില്‍ ഇസ്രായേലില്‍ നിന്നുള്ളവരുമാണ്. ഒരു ദിവസം ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു മനോഹരമായ രാജ്യമാണെന്നും പലസ്തീനികളുമായി സമാധാനം ആഗ്രഹിക്കുന്നവരാണെന്നും എനിക്കറിയാം. ലോകം ഒരുമിച്ച് ജീവിക്കണമെന്നും എല്ലാ മതത്തിന്റെയും അയല്‍ക്കാര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഒമര്‍ ബിന്‍ ലാദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.