India
image_print

ഒമിക്രോണ്‍ ഭീതി: രാജ്യം വിടാന്‍ തിക്കിത്തിരക്കി വിദേശികൾ

Written by

archanaa chuqwe

ഒമിക്രോൺ വകഭേദം
ലോകത്ത്  പടർന്നു പിടിക്കുന്നത്  സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ദക്ഷിണാഫ്രിക്ക വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക്  പോകാനുള്ള വിദേശികളുടെ തിക്കുംതിരക്കും വർധിച്ചതായായി റിപ്പോർട്ട്. എന്നാൽ  നിലവിലെ  സാഹചര്യം കണക്കിലെടുത്ത്  ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്ന ആളുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ രാജ്യങ്ങൾ ഏർപ്പെടുത്തിയതോടെ വിദേശികൾ  പ്രതിസന്ധിയിലായി. ദക്ഷിണാഫ്രിക്കയിലും ഹോങ്കോങ്ങിലുമായി  നിരവധി ഇന്ത്യക്കാരും കുടുങ്ങിക്കിടക്കുന്നുണ്ട്. അതേസമയം കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ലോകരാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്ന്  ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ജോയ് ഫല  ആരോപിച്ചു.ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.

അതേസമയം  ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ആസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും  കടുത്ത നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി.പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്.പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ  ഇന്ത്യയും പ്രത്യേക മുൻകരുതലെടുത്തു. വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്നെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
കോവിഡിന്റെ രണ്ടാംതരംഗത്തിൽ ഇന്ത്യയിൽ ദുരിതം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്., യൂറോപ്യൻ യൂണിയൻ, യു.കെ., കാനഡ തുടങ്ങിയ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *