India
image_print

ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു

Written by

askshiyas

ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു.ദേശീയ തലസ്ഥാനത്ത് 10 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടെ നഗരത്തിലെ മൊത്തം കേസുകളുടെ എണ്ണം 20 ആയി.രാജ്യത്ത് ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 90 ആയി. ഒമിക്രോൺ വ്യാപനം നേരിടുന്നതിന് കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസവും നിർദേശിച്ചിരുന്നു. ഒമിക്രോൺ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തിയിരുന്നു.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 7,447 പുതിയ കോവിഡ്മൊ കേസുകൾ റിപ്പോർട്ട്‌ ചെയ്തു.ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 3,47,26,049 ആയി.സജീവ കേസുകൾ 86,415 ആയി കുറഞ്ഞു. രാജ്യത്ത് 391 പുതിയ മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 4,76,869 ആയി ഉയർന്നു.

Leave a Reply

Your email address will not be published.