India
image_print

ജാഗ്രതയില്‍ രാജ്യം:മൂന്ന് പേര്‍ക്ക് കൂടി ഒമിക്രോണ്‍

Written by

askshiyas

ആഗോള തലത്തിൽ പടർന്നു
പിടിക്കുന്ന ഒമിക്രോൺ രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ ഏഴ്​ വയസുള്ള കുട്ടിക്കുമാണ്​ രോഗം സ്ഥിരീകരിച്ചതെന്ന്​ സർക്കാർ അറിയിച്ചു
നേരത്തെ ഒമിക്രോൺ വേരിയന്‍റ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഹൈദരാബാദ്​ വിമാനത്താവളത്തിലെ പരിശോധന കർശനമാക്കിയിരുന്നു. 11 റിസ്​ക്​ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്​തിരുന്നു.

 

അതേസമയം നിലവിൽ രാജസ്​ഥാൻ കർണാടക​, ഗുജറാത്ത്​, കേരള, ആന്ധ്രപ്രദേശ്​, ഡൽഹി, ഛണ്ഡീഗഡ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലും രാജസ്​ഥാനിലും പുതിയ ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചിരുന്നു. രാജസ്​ഥാനിൽ പുതുതായി നാലുപേർക്കാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ചത്​.ഡൽഹിയിലും പുതുതായി നാല്​ ​ഒമിക്രോൺ കേസുകൾ സ്​ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആറ്​ ആയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു.20 ആണ്​ ഇവിടെ രോഗബാധിതരുടെ എണ്ണം.ലോകത്തെ കണക്കുകൾ നോക്കുമ്പോൾ
യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളിൽ 15 ശതമാനവും യുഎസിലാണ്. ജനസംഖ്യയുടെ 60 ശതമാനം പേരും പൂർണമായി വാക്സീൻ എടുത്തിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കിയ തുടക്കത്തിൽ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂൺ പകുതിയോടെ ഇത് 6 ലക്ഷത്തിലും  ഒക്ടോബറിൽ 7 ലക്ഷത്തിലും എത്തി.

Leave a Reply

Your email address will not be published.