India
image_print

കേരളത്തിലും ഒമിക്രോണ്‍

Written by

askshiyas

കേരളത്തിലും ഒമിക്രേണ്‍ വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ആന്ധ്രാപ്രദേശിലും ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ നിന്നുള്ള 34 കാരനായ യാത്രക്കാരനിലാണ് ഈ വേരിയന്റ് കണ്ടെത്തിയത്.

അതേസമയം ഒമിക്രോണ്‍ വേരിയന്റിന്റെ കൂടുതല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, കോവിഡ് സാഹചര്യം കര്‍ശനമായി നിരീക്ഷിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം കേന്ദ്രം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളില്‍ ജാഗ്രത കടുപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഉയര്‍ന്ന ടിപിആര്‍ ഉള്ള ജില്ലകളുടെ പട്ടികയില്‍ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉള്‍പ്പെടുന്നു.പുതിയ പോസിറ്റീവ് കോവിഡ് കേസുകളുടെ ക്ലസ്റ്ററുകള്‍ തടയുന്നതിനുള്ള ജില്ലാതല നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

Leave a Reply

Your email address will not be published.