India
image_print

മഹാരാഷ്ട്രയിൽ ഒമിക്രോൺ പടരുന്നു 

Written by

askshiyas

ആഗോളതലത്തിൽ ഭീഷണി ഉയർത്തുന്ന ഒമിക്രോൺ രാജ്യത്തെ ആശങ്കയിലാക്കി മഹാരാഷ്ട്രയിൽ വ്യാപിക്കുന്നു. വിദേശയാത്രാപശ്ചാതലമുള്ള രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 20 ആയി. ഒമിക്രോൺ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ പരിശോധന വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.രാജ്യത്ത് റിപ്പോർട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് 41 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

 

അതേസമയംകേരളത്തിൽ
ഒമിക്രോൺസ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കിആരോഗ്യവകുപ്പ്.
രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും.യുകെയിൽ നിന്നുവന്ന എറണാകുളം സ്വദേശിയായ 39 കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഈ മാസം ആറിനാണ് യുകെയിൽ നിന്ന് അബുദാബി വഴികൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.എന്നാല്‍ അടുത്ത ദിവസം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്നു നടത്തിയ ജനിതക പരിശോധനയിൽ ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.  ഇദ്ദേഹത്തിനൊപ്പം എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്.അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം കോവിഡ് വാക്സിന്റെ ഫലം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും എന്നാൽ ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരുമെന്നും നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.