India
image_print

ഒമിക്രോണ്‍ വാക്സിന്‍ ഫലം കുറക്കുന്നതായി ലോകാരോഗ്യ സംഘടന

Written by

askshiyas

കോവിഡ് വാക്‌സിന്റെ ഫലം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന.മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണെന്നും എന്നാല്‍ ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് പടരുമെന്നും നിലവില്‍ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടനവ്യക്തമാക്കി.

കോവിഡ് ഡെല്‍റ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധിസൃഷ്ടിച്ച ബ്രിട്ടനിലും ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. നിലവില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും WHO വ്യക്തമാക്കി.ഒമിക്രോണ്‍ വകഭേദത്തിന് രോഗലക്ഷണങ്ങള്‍ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.കോവിഡിന്റെ ആദ്യതരംഗത്തിലെ നിരക്കിന്റെ പകുതിയില്‍ താഴെ മാത്രമാണിതെന്നും ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലും ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ആന്ധ്രയില്‍ 34കാരനും ചണ്ഡീഗഢില്‍ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരന്‍ അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്. ആഗോള തലത്തില്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോണ്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തോളം അപകടകാരിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം തീവ്രമായാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published.