India
image_print

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍;ആകെ രോഗികള്‍ 45 ആയി

Written by

askshiyas

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍.ഇതോടെഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി. ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗബാധിതര്‍ 45 ആയത്. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രാജസ്ഥാനിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ പറഞ്ഞു.മഹാരാഷ്ട്ര (20), രാജസ്ഥാന്‍ (13), കര്‍ണാടക (3), ഗുജറാത്ത് (4), കേരളം (1), ആന്ധ്രാപ്രദേശ് (1), കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി (6), ചണ്ഡീഗഡ് (1) എന്നിവിടങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഒമിക്രോണ്‍ മഹാരാഷ്ട്രയില്‍ വ്യാപിക്കുന്നു. വിദേശയാത്രാപശ്ചാതലമുള്ള രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 20 ആയി. ഒമിക്രോണ്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. അതേസമയംകേരളത്തില്‍
ഒമിക്രോണ്‍സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും.യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിയായ 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്

 

Leave a Reply

Your email address will not be published.