India
image_print

ഓണത്തിന് ശേഷം കോവിഡ് കൂടി; മുഖ്യമന്ത്രി

Written by

askshiyas

സംസ്ഥാനത്ത് ഓണത്തിന് ശേഷം കോവിഡ് രോഗബാധ വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതാണ് ഇതിന് കാരണം. സാഹചര്യം മുന്‍കൂട്ടി കണ്ടു ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്. വാക്സിനേഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.ഒരു ദിവസം അഞ്ചു ലക്ഷം വാക്സീന്‍ വരെ വിതരണം ചെയ്യാന്‍ സാധിച്ചു. സാമൂഹിക പ്രതിരോധശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാം. ജനസംഖ്യാനുപാതികമായി വാക്സീന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം.

മരണ നിരക്ക് പിടിച്ചു നിര്‍ത്തി. മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണു സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ കൂടുതല്‍ ജാഗ്രതയോടെ മുന്‍പോട്ടു പോയേ മതിയാകൂ. നിയമസഭയും ഓണാവധിയും ആയതിനാലാണ് വാര്‍ത്താ സമ്മേളനത്തിന് ഇടവേള വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.