India
image_print

ഓണാഘോഷം;കോവിഡ് ഉയരുമോ?

Written by

askshiyas

സംസ്ഥാനത്ത് ടി.പി.ആര്‍ ഉയരുമെന്ന ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍.ഓണാഘോഷത്തോടെ കോവിഡ് നിലവിലതിനേക്കാള്‍ ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.നിയന്ത്രണങ്ങളിലും, ഇളവുകളിലും നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടി.പി.ആര്‍ കുതിച്ചുയരുബോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം.

അതിനിടയില്‍ സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സീനേഷനും കുറയുകയാണ്. എന്നാല്‍ ടി.പി.ആര്‍ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങള്‍ കഴിയും മുന്‍പേ പുറത്തുവരുന്ന കണക്കുകള്‍ കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകള്‍ നടന്നിരുന്ന കേരളത്തില്‍ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്. അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആര്‍ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആര്‍ കുതിച്ചുയര്‍ന്നു. 17.73 ശതമാനമാണ ഇന്നലത്തെ ടിപിആര്‍ നിരക്ക്.സംസ്ഥാനത്ത് ന്നലെ 30000 ല്‍ താഴെ മാത്രമാണ് ഇന്നലെ നല്‍കാനായ വാക്‌സീന്‍.അതേസമയം രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100 ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.