India
image_print

ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ഥിനിക്ക് ലഭിച്ചത് പഴയ പത്രക്കടലാസ്

Written by

archanaa chuqwe

ണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത ഒരു ലക്ഷത്തിലേറെ വിലയുള്ള ഏയ്സര്‍ ലാപ്ടോപ്പിന് പകരം എന്‍ജിനിയറിങ് വിദ്യാര്‍ഥിനിക്കു പാഴ്സല്‍ ആയി കിട്ടിയത് പഴയ പത്രക്കടലാസുകള്‍. വടക്കന്‍ പറവൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് ആമസോണ്‍ വഴി ലാപ്പടോപ്പ് ബുക്ക് ചെയ്തത്. മുന്‍കൂര്‍ പണം നല്‍കിയായിരുന്നു ബുക്കിങ്. ഹരിയാനയില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയത്. ആമസോണില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.തുടര്‍ന്ന് പൊലീസിനെ സമീപിച്ച യുവതിക്കു മാസങ്ങള്‍ക്കു ശേഷമാണ് പണം തിരിച്ചുകിട്ടിയത്.

തെളിവുകള്‍ അടക്കം ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് വിദ്യാര്‍ഥി പറയുന്നത്. തുടര്‍ന്ന് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. ഹരിയാനയിലെ സെല്ലറുമായി ബന്ധപ്പെട്ടപ്പോള്‍ തെറ്റ് സമ്മതിക്കാനോ പണം നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും ഇതോടെ ഡിജിറ്റല്‍ ആയതും അല്ലാത്തതുമായ തെളിവുകള്‍ സംഘടിപ്പിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഒടുവില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടി എടുത്തപ്പോഴാണ് പണം തിരികെ നല്‍കാമെന്ന് സെല്ലര്‍ അറിയിച്ചതെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു. പണം തിരികെ ലഭിച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോകും എന്നാണ് പൊലീസ് അറിയിച്ചത്. ലാപ്ടോപ്പ് വന്നത് ആഘോഷിക്കാന്‍ പാഴ്‌സല്‍ തുറക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചതാണ് വിദ്യാര്‍ത്ഥിക്ക് പണം തിരിച്ചു കിട്ടാന്‍ നിര്‍ണായകമായത്.ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ശ്രമവും നടക്കുന്നുണ്ടെന്നാണ് സംഭവത്തെതുടര്‍ന്ന് ആമസോണ്‍ പ്രതികരിച്ചത്. സമീപകാലങ്ങളില്‍ ഓണ്‍ലൈന്‍ വഴിയുള്ള ഓര്‍ഡറുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.