India
അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യയും സിംഗപ്പൂരും
Last updated on Sep 14, 2021, 12:57 pm


അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയും സിംഗപ്പൂരും .ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
ഓരോ രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കാനാണ് നീക്കം. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചത്. കൂടാതെ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താൻ സാധിക്കുന്നതായിരിക്കും.


