India
image_print

കാതുതുളയ്ക്കുന്ന ഹോണുകള്‍ക്കു പിടിവീഴുന്നു

Written by

archanaa chuqwe

അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ഇന്ന് എത്തും. വലിയ ശബ്ദത്തില്‍ ഹോണ്‍മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ ഇനി 24 മണിക്കൂറും നീരീക്ഷണത്തിലായിരിക്കും.നിര്‍മിത ഹോണുകള്‍മാറ്റി പലരും ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍.

 

അതേസമയം അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ.മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. ശബ്ദം അളക്കുന്ന യൂണിറ്റാണ് ഡെസിബല്‍. ഇരുചക്രവാഹനങ്ങള്‍ക്ക് 80 ഡെസിബെലാണു ശബ്ദപരിധി. കാറുകള്‍ക്കും പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും 82 ഡെസിബെല്‍. 4,000 കിലോക്കു താഴെയുള്ള ഡീസല്‍, പാസഞ്ചര്‍ അല്ലെങ്കില്‍ ലഘുവ്യാവസായിക വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍. 4.000-12,000 കിലോക്ക് ഇടയില്‍ ഭാരമുള്ള യാത്രാ/വ്യാവസായിക വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ എന്നിങ്ങനെയാണ്. അതേസമയം തുടര്‍ച്ചയായി ഉച്ചത്തിലുള്ള ശബ്ദം മാനസിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.