India
image_print

ഫ്രീക്കന്മാരുടെ റോഡ് ഷോയ്ക്ക് പിടിവീഴും;ഓപ്പറേഷന്‍ റാഷുമായി മോട്ടോര്‍ വാഹന വകുപ്പ്

Written by

askshiyas

ലക്ഷങ്ങള്‍ വിലവരുന്ന ബൈക്കുകള്‍ രൂപമാറ്റം വരുത്തി വലിയ ശബ്ദത്തിലും അപകടം വിളിച്ചു വരുത്തുന്ന രീതിയിലും വണ്ടി ഓടിക്കുന്ന ആളുകള്‍ക്ക് മുന്നറിയിപ്പ്. ഇത്തരക്കാരെ പിടിക്കാന്‍ ഓപ്പറേഷന്‍ റാഷുമായി മോട്ടോര്‍വാഹനവകുപ്പ്. മത്സര ഓട്ടം നടത്തുന്നവരെ എല്ലാം പിടികൂടാന്‍ കൊച്ചിയില്‍ പരിശോധന മുന്നേറുകയാണ്. എറണാകുളം ആര്‍ടിഒ ഓഫീസും വാഹനവകുപ്പും എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷനില്‍ ഇതുവരെ പിടിയിലായത് ഇരുന്നൂറിലേറെപേരാണ്. കൊച്ചിയില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നടപടി.

 

ലക്ഷങ്ങള്‍ വില കൊടുത്തു വാങ്ങുന്ന വാഹനങ്ങള്‍ ഇരുപതിനായിരം രൂപയും 50,000 രൂപ വരെ മുടക്കി അനധികൃത രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ബൈക്കില്‍ എക്‌സ്ട്രാ ക്യാഷ് കാര്‍ഡുകള്‍, വീതിയുള്ള ടയര്‍, സൈലന്‍സര്‍മാറ്റല്‍, റിയര്‍വ്യൂ കണ്ണാടികള്‍ നീക്കം ചെയ്യല്‍ , ബോഡിയിലെ ഗ്രാഫിക്‌സ്, തുടങ്ങിയവയെല്ലാം ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരത്തില്‍ രൂപമാറ്റം നടത്തുന്നതിന് വലിയ തുക നല്‍കേണ്ടിവരും. ഓരോ മാറ്റത്തിനും 50,000 രൂപയാണ് പിഴ. വാഹനത്തിന്റെ ബോര്‍ഡില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന എന്ത് വെച്ചാലും 20,000 രൂപ പിഴ അടക്കണം. ഇത് ബൈക്കുകള്‍ക്കും ബാധകമാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുകയും കാലാവധിക്കുശേഷം പിഴയടച്ചില്ലെങ്കില്‍ വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യും.

 

Leave a Reply

Your email address will not be published.