India
image_print

കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശ തള്ളി ഓര്‍ത്തോഡോക്‌സ് സഭ

Written by

archanaa chuqwe

കെടി തോമസ് കമ്മീഷൻ ശുപാർശ തള്ളി ഓർത്തോഡോക്സ് സഭ. ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷൻ ശുപാർശയാണ് ഓർത്തോഡോക്സ് സഭ തള്ളിയത്.

സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നും സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ട് എന്ന് ഓർത്തോഡോക്സ് സഭ വിശ്വസിക്കുന്നുവെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.

ഇനിയും വിട്ടു വീഴ്ച ചെയ്താൽ ഓർത്തോഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടും എന്നും ബാവ കൂട്ടിച്ചേർത്തു.

 

 

Leave a Reply

Your email address will not be published.