India
image_print

ആലീസ് ഇന്‍ പാഞ്ചാലിനാടി’ന് ഒടിടി റിലീസ്

Written by

archanaa chuqwe

ടിടിയില്‍ റിലീസ് ചെയ്ത് സുധിന്‍ വാമറ്റം സംവിധാനം ചെയ്ത ‘ആലീസ് ഇന്‍ പാഞ്ചാലിനാട്’ എന്ന ചിത്രം. ഒടിടി പ്ലാറ്റ്‌ഫോം ആയ സൈന പ്ലേയിലാണ് റിലീസ് ചെയ്തിരിക്കുന്നത്.എയ്‌സ് കോര്‍പ്പറേഷന്റെ ബാനറില്‍ സുധിന്‍ വാമറ്റം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണിത്. കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു ആണ് നായകന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ ആണ്.

ഇടുക്കി ജില്ലയുടെ പശ്ചാത്തലത്തില്‍ വെള്ളിത്തിരയില്‍ പഞ്ചാലിനാട് എന്ന ഗ്രാമത്തില്‍ എത്തുന്ന ഡല്‍ഹിയില്‍ നിന്നുള്ള ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. അരുണ്‍ വി സജീവിന്റെ കഥ തിരക്കഥയെഴുതിയിരിക്കുന്നത്. അജയ് മാത്യു ബെന്നിയായി അഭിനയിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കാമ്യ അലാവത്ത് നായികയാകുന്നു. ശില്‍പ, അനില്‍ മുരളി, പൊന്നമ്മ ബാബു, കെ.ടി.എസ് പടന്നയില്‍, ജെയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ, കലാഭവന്‍ ജയകുമാര്‍, ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അവരെ കൂടാതെ 200 ല്‍ അധികം കലാകാരന്മാരും സിനിമയിലുണ്ട്. ഉണ്ണി മലയിലിന്റെ എഡിറ്റിംഗ്. പി.ആര്‍.ഒ ബിജു വൈശ്യന്‍.അനില്‍ മുരളി അഭിനയിച്ച അവസാന ചിത്രം കൂടിയാണിത്.

 

Leave a Reply

Your email address will not be published.