India
image_print

തിയറ്റര്‍ റിലീസിന് പിന്നാലെ മരക്കാറും കാവലും കുറുപ്പും ഒ.ടി.ടിയില്‍

Written by

askshiyas

.ടി.ടി റിലീസിനോരുങ്ങി മലയാള ചലച്ചിത്രങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളില്‍ പുറത്തിറങ്ങിയ ആദ്യ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍. കുറുപ്പിലെ നായിക ശോഭിത ധുലിപാലയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കുറുപ്പിന്റെ നെറ്റ്ഫ്‌ലിക്‌സ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ഡിസംബര്‍ 17ന് നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം സ്വപ്ന സമാനമായ അന്‍പത് കോടി ക്ലബിലും ഇടം പിടിച്ചു.പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

അതേസമയം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയത്. വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്.സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് ഒ.ടി.ടിയില്‍ വരുന്ന അടുത്ത ചിത്രം. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ഡിസംബര്‍ 23ന് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു വലിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് കാവല്‍. പിന്നാലെ ജോജു ജോര്‍ജ് നായകനായ മധുരം, ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ ആദ്യ റിലീസായും പുറത്തുവരാനുണ്ട്.

 

 

Leave a Reply

Your email address will not be published.