India
പി കെ കുഞ്ഞനന്തന്റെ മകള്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാകും
Last updated on Sep 13, 2021, 11:32 pm


ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ മരിച്ച സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ മകള്‍ ഷബ്നയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുഞ്ഞനന്തന്റെ വീട് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ കണ്ണങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായാണ് ഷബ്നയെ തെരഞ്ഞെടുത്തത്.
കണ്ണങ്കോട് ടിപിജിഎം യുപി സ്കൂള്‍ അധ്യാപികയായ ഷബ്ന കെഎസ്ടിഎ പാനൂര്‍ ഉപജില്ലാ കമ്മിറ്റി നിര്‍വാഹക സമിതി അംഗമാണ്. ടി പി കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് 2020 ജൂണ്‍ 11നാണ് മരിച്ചത്.
ഒരു കാലത്ത് പാര്‍ട്ടി ദുര്‍ബ്ബലമായിരുന്ന പാനൂരിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്നു പി കെ കുഞ്ഞനന്തന്. ടിപി വധക്കേസ് രാഷ്ട്രീയ കൊലപാതകക്കേസില്‍ പതിമൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ശേഷവും പാര്‍ട്ടിപദവികളില്‍ നിന്ന് ഒഴിവാക്കാതെ സിപിഎം കുഞ്ഞനന്തനോട് അനുഭാവം കാണിച്ചിരുന്നു


