India
image_print

അനീതിക്കെതിരെയുള്ള കലാപം;പടയുടെ ടീസര്‍ പുറത്ത്

Written by

askshiyas

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജുജോര്‍ജ്, ദിലീഷ് പോത്തന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പടയുടെ ടീസര്‍ പുറത്തിറങ്ങി . കമല്‍ കെ. എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമ ശ്രദ്ധ നേടിയ തുമായ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. 1996 പാലക്കാട് കലക്ടറേറ്റില്‍ അയ്യങ്കാളിപടയുടെ അംഗങ്ങളായ നാലു യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ചാക്കോബോബന്‍, വിനായകന്‍, ജോജുജോര്‍ജ്, ദിലീഷ് പോത്തന്‍, എന്നിവരെ കൂടാതെ പ്രകാശ്രാജ്, ഷൈന്‍ ടോം, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, ശ്രീകുമാര്‍, ജഗദീഷ്, രാമകൃഷ്ണന്‍, തുടങ്ങി ഒട്ടേറെ അഭിനേതാക്കളും ഇതില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് വിഷ്ണു വിജയനാണ്.

 

 

 

Leave a Reply

Your email address will not be published.