India
image_print

ടിവി പരിപാടികളില്‍ ‘ആലിംഗനം’ നിരോധിച്ച് പാകിസ്ഥാന്‍

Written by

archanaa chuqwe

ടെലിവിഷന്‍ പരിപാടികളിലടക്കം ആലിംഗനം പാടില്ലെന്ന നിര്‍ദേശവുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍.ടിവി ചാനലുകളുടെ അടക്കം ഉള്ളടക്കം പരിശോധിക്കുന്ന പാകിസ്ഥാനിലെ സര്‍ക്കാര്‍ സംവിധാനമായ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററിയുടേതാണ് നിര്‍ദേശം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്.നേരത്തെ ഇറക്കിയ നിര്‍ദ്ദേശങ്ങളുടെ തുടര്‍ നടപടിയാണ് പുതിയ നിര്‍ദേശം എന്നാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററി പറയുന്നത്.

 

അതേസമയം ആലിംഗനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചെന്നും ഈ സാഹചര്യത്തിലാണ് നടപടിയെന്നും അതോററ്ററി പറയുന്നു. ആലിംഗനത്തിന് പുറമേ ‘ശരിയല്ലാത്ത വസ്ത്രധാരണം’, ‘തലോടല്‍’, ‘കിടപ്പുമുറിയിലെ രംഗങ്ങള്‍’ എന്നിവയെല്ലാം കാണിക്കാതിരിക്കണമെന്നാണ് നിര്‍ദേശം.അതേസമയം നടപടി ‘പരാതികളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, പാക് സമൂഹത്തിലെ വലിയൊരു വിഭാഗം ഇത്തരം രംഗങ്ങള്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമല്ല കാണിക്കുന്നതെന്ന അഭിപ്രായക്കാരാണ്. ആലിംഗനങ്ങളും, മോശമായ വസ്ത്രങ്ങളും, കിടപ്പറ രംഗങ്ങളും ചിത്രീകരിക്കുന്നത് ഇസ്ലാമിക പഠനത്തിനും, പാകിസ്ഥാന്‍ സമൂഹത്തിന്റെ സംസ്‌കാരത്തിനും എതിരാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ എതിര്‍പ്പും ശക്തമാക്കുന്നുണ്ട്. പല മത സംഘടന നേതാക്കളും ഇതിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.