India
image_print

പാകിസ്താനില്‍ ഭൂകമ്പം: 20 മരണം

Written by

archanaa chuqwe

പാകിസ്താനില്‍ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുപത് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായത്. 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ബലൂചിസ്താനിലെ ഹാര്‍നെയി നഗര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേല്‍ക്കൂരയും ഭിത്തിയും ഇടിഞ്ഞുവീണാണ് കൂടുതല്‍ മരണങ്ങളുമുണ്ടായത്.

 

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും വൈദ്യുതിബന്ധമില്ലാത്തതും മൊബൈല്‍ റേഞ്ച് ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.പ്രവിശ്യയിലെ ആറ് ജില്ലകളില്‍ അഞ്ചെണ്ണത്തില്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി മിര്‍ സിയാവുല്ല ലങ്കോവ് പറഞ്ഞു.വിദൂര പര്‍വത നഗരമായ ഹര്‍നായ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശം. മരിച്ചവരില്‍ ഒരു സ്ത്രീയും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.പരിക്കേറ്റവരില്‍ ഭൂരിഭാഗവും കൈകാലുകള്‍ ഒടിഞ്ഞവരാണ്.5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെ 3 മണിയോടെ ഏകദേശം 20 കിലോമീറ്റര്‍ (12 മൈല്‍) ആഴത്തില്‍ ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലും ഭൂചലനം അനുഭവപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *