India
image_print

അക്രമസംസ്കാരം തുടരുകയാണ് പാകിസ്താനെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

Written by

archanaa chuqwe

ക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീർ വിഷയം പരാമർശിച്ചുകൊണ്ടുള്ള പാക് പ്രതിനിധി മുനീർ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇന്ത്യൻ പ്രതിനിധി വിദിഷ മൈത്രയുടെ പ്രതികരണം.പാകിസ്താൻ അവരുടെ രാജ്യത്തും അതിർത്തികളിലുടനീളവും ‘അക്രമസംസ്കാരം’ വളർത്തുന്നത് തുടരുകയാണെന്ന് പാകിസ്താനെ രൂക്ഷമായി വിമർശിച്ചുകൊണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു.

 

സമാധാനത്തിന്റെ സംസ്കാരം എന്നത് കേവലം സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ലെന്നും മറിച്ച് അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സജീവമായി വളർത്തിയെടുക്കേണ്ട ഒന്നുകൂടിയാണെന്നും വിദിഷ മൈത്ര പറഞ്ഞു. ഇന്നലെ നടന്ന യുഎൻ പൊതുസഭയുടെ സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുകയായിരുന്നു വിദിഷ.

 

Leave a Reply

Your email address will not be published.