India
ന്യൂസീലന്‍ഡ് പിന്മാറാനുള്ള കാരണം ‘ഇന്ത്യന്‍ ഭീഷണി’: പാക്കിസ്ഥാന് മന്ത്രി
Last updated on Sep 23, 2021, 5:46 am


ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന് ഭീഷണി ഇമെയില്‍ അയച്ചതായി പാകിസ്ഥാന്.പാക്കിസ്ഥാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പരയില്‍നിന്നു ന്യൂസീലന്‍ഡ് പിന്മാറാനുള്ള കാരണം ഇന്ത്യയില്‍നിന്നു ലഭിച്ച ഇമെയില്‍ സന്ദേശമാണെന്നാണ് പാക്കിസ്ഥാന് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരി ആരോപിക്കുന്നത്.ഹംസ അഫ്രീദി എന്ന ഐഡിയില്‍നിന്നു വീണ്ടും ഭീഷണി സന്ദേശം ലഭിച്ചു. ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നാണ് ആ സന്ദേശം അയച്ചത്. വിപിഎന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അയച്ച സന്ദേശം ആയതിനാല്‍ ലൊക്കേഷന്‍ സിംഗപ്പുരെന്നാണു കാണിച്ചത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കിവികള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ നടത്താനിരുന്ന തങ്ങളുടെ ആദ്യ പര്യടനം വെള്ളിയാഴ്ച റദ്ദാക്കിയതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. അടുത്ത മാസം നിശ്ചയിച്ചിരുന്ന പരമ്പരയാണ് ഇവര്‍ റദ്ദാക്കിയത്.ഈയിടെ രാജ്യത്ത് നടന്ന ചില ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന് അവകാശപ്പെടുന്നു. അടിസ്ഥാനരഹിതമായ പ്രചാരണം എന്ന നിലയില്‍ ഇന്ത്യ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു, പകരം ഇസ്ലാമാബാദിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്നുവരുന്ന തീവ്രവാദത്തിനെതിരെ ‘വിശ്വസനീയവും പരിശോധിക്കാവുന്നതുമായ’ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് പാകിസ്ഥാന് പുതിയ കാര്യമല്ല.


