India
image_print

പറക്കും കാറുമായി ഇന്ത്യന്‍ കമ്പനി

Written by

askshiyas

പറക്കും കാര്‍ അവതരിപ്പിച്ച് ഇന്ത്യന്‍ കമ്പനി. ചെന്നൈ ആസ്ഥാനമായ വിനാറ്റ ഏറോ മൊബിലിറ്റിയാണ് പറക്കുംകാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇന്ത്യന്‍ സാന്നിധ്യം ആകുന്നത്. ഒക്ടോബര്‍ അഞ്ചിന് ലണ്ടനിലെ എക്‌സലില്‍ നടക്കുന്ന ഹെലിടെക് പ്രദര്‍ശനത്തിലാവും സ്വയംനിയന്ത്രിത ഹൈബ്രിഡ് പറക്കുംകാര്‍ അരങ്ങേറ്റം നടക്കുക. മൊത്തം 1, 100 കിലോഗ്രാമാണ് പറക്കുംകാറിന്റെ ഭാരം. 1300 കിലോഗ്രാം ഭാരവും വഹിച്ചു പറന്നുയരാന്‍ ഈ കാറിന് ആക്കും.

നിര്‍മ്മിത ബുദ്ധിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഇന്‍ട്രമെന്റ് പാനലനാണ് വിനാറ്റയുടെ ഹൈബ്രിഡ് പറക്കുംകാറിന് ഉള്ളത്. ഏഷ്യയിലെ തന്നെ ആദ്യ സങ്കര ഇന്ധന പറക്കുംകാര്‍ എന്ന സവിശേഷതയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചാര പരിധിയില്‍ പറക്കുന്ന കാറിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്ത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇജക്ഷന്‍ പാരച്യൂട്ടിന് പുറമേ കോക്പിറ്റല്‍ എയര്‍ബാഗും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.