India
പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ്
Last updated on Sep 10, 2021, 1:36 pm


നാര്‍ക്കോട്ടിക്ക് ജിഹാദി പ്രയോഗത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍. ലൗ ജിഹാദിനും നര്‍കോട്ടിക്ക് ജിഹാദിനുമെതിരെ ജാഗ്രത വേണമെന്നാണ് ഇരിങ്ങാലക്കുട ബിഷപ്പിന്റെ നിലപാട്. കുടുംബാസൂത്രണത്തിനെതിരെയും ഇരിങ്ങാലക്കുട ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടുണ്ട്. ക്രൈസ്തവ കുടുംബങ്ങളില്‍ നാല് മക്കളെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു. രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന കുറുബാനയിലാണ് ഇരിങ്ങാലക്കുട ബിഷപ്പ് പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുന്‍ കെ.സി.ബി.സി. വക്താവും രംഗത്തെത്തിയിരുന്നു. മാര്‍ കല്ലറങ്ങാട്ടിന്റേത് വിശ്വാസികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശമാണെന്നും മക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ചോദിച്ചു.
അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഇതിനിടെ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ് രംഗത്തെത്തി . പാല ബിഷപ്പിന്റെ പ്രസ്താവന സമുദായ സൗഹാര്‍ദ്ധം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.


