India
image_print

വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം;ബന്ധുക്കള്‍ അറസ്റ്റില്‍

Written by

askshiyas

റ്റപ്പാലത്ത് വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍എസ്എസ് റോഡ് തെക്കേത്തോടിയില്‍ ഖദീജ( 63)ആണ് മരിച്ചത്. വീടിനുള്ളില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളും ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഖദീജയുടെ അടുത്ത ബന്ധുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജയെയും മകന്‍ യാസിറുമാണ് പിടിയിലായത്. ഇവരുടെ മറ്റൊരു മകനായ അല്‍ത്താഫിനെയും പോലീസ് തിരയുകയാണ്.

അതേസമയം ഖദീജ മരിക്കുന്നതിന് മുന്‍പ് ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വാല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് ഖദീജയുടെ സ്വര്‍ണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഷീജക്കെതിരെ പരാതിയില്ലെന്ന നിലപാടിലായിരുന്നു ഖദീജ. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്തില്ല. എന്നാല്‍ രാത്രി എട്ടരയോടെ വീട്ടിനകത്ത് മരിച്ചനിലയില്‍ ഖദീജയെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് യാസിറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.