India
മാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി ‘സാര്‍’, ‘മാഡം’ വിളികളും ‘അപേക്ഷ’യും വേണ്ട
Last updated on Sep 02, 2021, 10:43 am


ചരിത്രം തിരുത്തിയെഴുതി പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിൽ നിന്നും സേവനങ്ങൾ ലഭിക്കാൻ ഇനി മുതൽ അപേക്ഷിക്കേണ്ടതില്ല, പകരം അവകാശപ്പെട്ടാൽ മതി. പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സാറെന്നോ മാഡമെന്നോ വിളിക്കരുത്.
ഭരണ സമിതി യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. മാത്തൂര്‍ പഞ്ചായത്തില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷിക്കുന്നു അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ തടയപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് പ്രസിഡന്റ് / സെക്രട്ടറി എന്നിവരോട് പരാതിപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.


