India
image_print

അട്ടപ്പാടി ശിശുമരണത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രപഠനം വേണം: സതീദേവി

Written by

askshiyas

പാലക്കാട് അട്ടപ്പാടിയിൽ ശിശുമരണം പോഷകാഹാരക്കുറവോ ചികിത്സയുടെ അപര്യാപ്തയോ കാരണമല്ലെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടു. യഥാർഥ കാരണം അറിയാൻ ആരോഗ്യമേഖലയിൽ സമഗ്രപഠനം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അട്ടപ്പാടിയിൽ ജനിതകപരവും ജീവിതശൈലീപരവുമായ പ്രശ്നങ്ങളാണുള്ളതെന്നും അധ്യക്ഷ പറഞ്ഞു.

അട്ടപ്പാടിയിൽ ജനനി ജന്മരക്ഷാപദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ജനനി ശിശു സുരക്ഷ കാര്യക്രമ്, മാതൃവന്ദനം പദ്ധതികൾ കോവിഡിനുമുമ്പേ നിർത്തി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിൽനിന്ന്‌ വിശദീകരണം തേടും. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രതാസമിതി രൂപീകരിക്കും.

അടച്ചുപൂട്ടൽകാലത്ത്‌ ആദിവാസി ഊരുകളിൽ പുരുഷൻമാർ വീട്ടിലിരുന്നത് അധ്വാനശീലം ഇല്ലാതാക്കി. ഇത് പരിഹരിക്കാൻ സമഗ്ര കാർഷിക പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച്‌ നടപ്പാക്കണം. അട്ടപ്പാടിയിൽ ഷെൽട്ടർ ഹോം തുറക്കാനും ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.