India
image_print

പഞ്ച്‌ശീർ പിടിച്ചെന്ന്‌ താലിബാൻ ; സർക്കാർ പ്രഖ്യാപനം ഉടൻ

Written by

askshiyas

നീണ്ട പോരാട്ടത്തിനൊടുവിൽ പഞ്ച്‌ശീർ പ്രവിശ്യ കീഴടക്കി താലിബാൻ. പ്രവിശ്യയിലെ എട്ട്‌ ജില്ലയും കീഴടക്കിയതായി താലിബാൻ വക്താവ്‌ സബിഹുള്ള മുജാഹിദ്‌ പറഞ്ഞു. രാജ്യം മുഴുവൻ കീഴടക്കിയ താലിബാനെതിരെ ശക്തമായ പ്രതിരോധമാണ്‌ അവിടെ വടക്കൻ സഖ്യം കാഴ്ചവച്ചത്‌.പ്രവിശ്യാ ഗവർണറുടെ ഓഫീസിന്‌ മുന്നിൽനിന്നുള്ള ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടു. പ്രതിരോധ സേനയെ നയിക്കുന്ന മുൻ അഫ്‌ഗാൻ വൈസ്‌ പ്രസിഡന്റ്‌ അമറുള്ള സാലിഹ്‌ തജികിസ്ഥാനിലേക്ക്‌ രക്ഷപ്പെട്ടു. മറ്റൊരു നേതാവ്‌ അഹമ്മദ്‌ മസ്സൂദ്‌ എവിടെയെന്ന്‌ അറിവായിട്ടില്ല.

 

പഞ്ച്‌ശീർ പോരാട്ടം തുടരുന്നെന്ന്‌ അജ്ഞാത കേന്ദ്രത്തിൽനിന്നുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പഞ്ച്‌ശീർ കൂടി കീഴടക്കിയതോടെ സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ്‌ സൂചന. പാക്‌ സൈന്യം താലിബാനുവേണ്ടി പഞ്ച്‌ശീറിൽ  ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്‌.

 

Leave a Reply

Your email address will not be published.