India
image_print

ജനാധിപത്യ വീക്ഷണമുള്ള രാഷ്ട്രീയ പാർട്ടികൾ യോജിച്ചുനിൽക്കണം ; പി സി ചാക്കോ

Written by

archanaa chuqwe

ജനദ്രോഹഭരണം നടത്തുന്ന മോദി സർക്കാരിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ ജനാധിപത്യ വീക്ഷണമുള്ള രാഷ്ട്രീയ പാർട്ടികൾ യോജിച്ചുനിൽക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. എൻസിപി തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻസിപി ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന്‌ പുതുതായി വന്നവർക്കുള്ള അംഗത്വ വിതരണവും അദ്ദേഹം നിർവഹിച്ചു.

 

സാധാരണ ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ട പാർടിയായി കോൺഗ്രസ്‌ മാറി. ഇതിന്റെ തെളിവാണ് തുടർച്ചയായി ജയിപ്പിച്ചുവന്ന റായ്ബറേലി, അമേഠി ലോക്‌സഭ മണ്ഡലങ്ങളിലെ പരാജയം എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വർഗീയവാദത്തെ എതിർക്കാൻ കഴിയാതെ ഭയന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിക്കേണ്ടിവന്നത്‌.സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് യുദ്ധത്താൽ കോൺഗ്രസ് തകരുമെന്നും അതോടെ കേരളത്തിൽ യുഡിഎഫ് ഇല്ലാതാകുമെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.