India
image_print

നിരവധി തവണ ഫോൺ മാറ്റി,എന്നിട്ടും ഹാക്ക് ചെയ്യപ്പെടുന്നു:പ്രശാന്ത് കിഷോര്‍

Written by

webtngi1

Highlights

നിരവധി തവണ തന്റെ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടും വീണ്ടും ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്ന വാര്‍ത്തകള്‍ പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ ഫോണ്‍ നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിങ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതല്‍ 2021 വരെ. ഞാന്‍ അഞ്ച് തവണ ഹാന്‍ഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിങ് തുടര്‍ന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്’- പ്രശാന്ത് കിഷോര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു

‘ദ് വയര്‍’ പുറത്തുവിട്ട ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 14 വരെ പ്രശാന്തിന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയിട്ടുണ്ട്

നിരവധി തവണ തന്റെ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടും വീണ്ടും ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്ന വാര്‍ത്തകള്‍ പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ ഫോണ്‍ നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിങ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതല്‍ 2021 വരെ. ഞാന്‍ അഞ്ച് തവണ ഹാന്‍ഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിങ് തുടര്‍ന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്’- പ്രശാന്ത് കിഷോര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു

‘ദ് വയര്‍’ പുറത്തുവിട്ട ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 14 വരെ പ്രശാന്തിന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയിട്ടുണ്ട്.2019 ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്ബ്, 2018 ല്‍ അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതായാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതെന്നും റിപ്പോർട്ട് ചെയ്യുന്നു

Leave a Reply

Your email address will not be published.