India
പെലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍; ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍
Last updated on Sep 11, 2021, 10:51 am


വൻകുടലിലെ ട്യൂമർ ശസ്ത്രക്രിയക്കു ശേഷം ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ഐ.സി.യുവിൽ.
പെലെയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം സുഖംപ്രാപിക്കുകയാണെന്നും സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി അധികൃതർ വ്യക്തമാക്കി.
അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും സാധാരണ രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.


