India
കനത്തമഴ;ഒഴുകിയെത്തിയ മീനുകളെ വാരിയെടുത്ത് ജനങ്ങള്‍
Last updated on Sep 27, 2021, 6:00 am


ദിവസങ്ങളായി തോരാത്ത മഴയില്‍ കൊല്‍ക്കത്ത നഗരത്തിലും തൊട്ടടുത്ത ജില്ലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡുകള്‍ വെള്ളക്കെട്ട് കൊണ്ട് നിറഞ്ഞത്തിനാല് ഗതാഗതക്കുരുക്കും രൂക്ഷമാണ്. എന്നാല്‍ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്രതീക്ഷിത അതിഥികളായ നിരവധി മീനുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോള്‍ മീനുകളെ പിടിക്കാന്‍ നഗരവാസികള്‍ പലയിടത്തും വലയിടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ഫാമുകളില്‍ വെള്ളം നിറഞ്ഞതോടെ പുറത്തേക്ക് ഒഴുകിയ മീനുകളാണ് നഗരത്തില്‍ എത്തിയത്. കൊല്‍ക്കത്ത നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളായ ഭാനഗര്‍, രാജര്ഘട്ട് എന്നിവിടങ്ങളിലെ ഫാമുകള്‍ വെള്ളം നിറഞ്ഞതോടെയാണ് മീനുകള്‍ പുറത്തേക്ക് ചാടിയത്. നഗരത്തില്‍ മീനുകളെ പിടികൂടാന്‍ വലയിട്ടവര്ക്ക് 16 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളെയാണ് ലഭിച്ചത്.എന്നാല്‍ മത്സ്യ കര്‍ഷകര്‍ക്ക് ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്. ഫാമുകളില്‍ നിന്നും മീനുകള്‍ പുറത്തേക്ക് ചാടിയതോടെ കോടികളുടെ നഷ്ടമാണുണ്ടായത്.


