India
image_print

‘നല്ല സേവനങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ ആളുകള്‍ പണം മുടക്കണം’:നിതിന്‍ ഗഡ്കരി

Written by

archanaa chuqwe

ല്ല സേവനങ്ങള്‍ ആളുകള്‍ക്ക് ആസ്വദിക്കണമെങ്കില്‍ പണം മുടക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഹൈവേകളിലെ ടോള്‍ പിരിവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. നിങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ സൗകര്യമുള്ള ഹാള്‍ വേണമെങ്കില്‍ പണം നല്‍കേണ്ടിവരും. അല്ലാത്തപക്ഷം മൈതാനത്ത് പോലും വിവാഹം നടത്താമെന്നായിരുന്നു മറുപടി.

 

അതേസമയം എക്‌സ്പ്രസ് ഹൈവേ ടോള്‍ ചാര്‍ജുകള്‍ യാത്ര ചെലവേറിയതാക്കുമോ എന്ന ചോദ്യത്തിന് ഗുണമേന്‍മയുള്ള എക്‌സ്പ്രസ് വേകള്‍ യാത്രാസമയവും യാത്രക്കാര്‍ക്കുള്ള ഇന്ധന ചിലവും ഗണ്യമായി കുറയ്ക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഡല്‍ഹി മുംബൈ എക്‌സ്പ്രസ്സ് യാത്ര സമയം 12 മണിക്കൂറായി കുറയ്ക്കുക. ഡല്‍ഹിയില്‍നിന്ന് ഒരു ട്രാക്കിന് മുംബൈയില്‍ എത്താന്‍ 48 മണിക്കൂര്‍ എടുക്കൂ. അതുകൊണ്ട് അതിവേഗപാതയില്‍ 18 മണിക്കൂര്‍ മാത്രമേ എടുക്കൂ. അതിനാല്‍ ഒരു ട്രിക്കിന് കൂടുതല്‍ ട്രിപ്പ് പോകാന്‍ കഴിയും. അത് കൂടുതല്‍ ബിസിനസ് നടക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1, 380 കിലോമീറ്റര്‍ നീളമുള്ള എട്ടുവരി എക്‌സ്പ്രസ് വേ 2023 കൂടി പൂര്‍ത്തീകരിക്കാനാണ് പദ്ധതി. കേരളത്തിലെ ഹൈവേകളില്‍ പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ടോള്‍ പിരിവ് നടത്തിയത്തില്‍ ജനങ്ങളും വിവിധ പാര്‍ട്ടി സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

Leave a Reply

Your email address will not be published.