India
image_print

നിക്ഷേപകര്‍ സമരം അവസാനിപ്പിച്ചേക്കും

Written by

archanaa chuqwe

കണ്ണൂര്‍ പേരാവൂരിലെ സൊസൈറ്റി ചിട്ടിതട്ടിപ്പില്‍ അനുരഞ്ജന ചര്‍ച്ച നടത്തി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിക്ഷേപകര്‍ യോഗം ചേരും. സഹകരണ സംഘത്തിന്‍റെ ആസ്തികള്‍ വിറ്റും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സമരസമിതി പ്രതിനിധികള്‍ക്ക് എം.വി ജയരാജന്‍ ഉറപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങൾ ഇന്ന് നടത്തുന്ന യോഗത്തില്‍ ചര്‍ച്ചയാവും.

ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സമര സമിതി പ്രതിനിധികള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയത്. സംഘത്തിന്‍റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ സഹകരണ വകുപ്പിന്‍റെ അനുമതി തേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *