India
image_print

രാജ്യത്ത് ഇന്ധന വില ഇനിയും ഉയരും; കാരണമിത്

Written by

askshiyas

രാജ്യത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 20 പൈസയും ഡീസലിന് 25 പൈസയും വര്‍ദ്ധിച്ചു.എന്നാല്‍ ഈ കുതിപ്പ് തുടരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.രാജ്യാന്തര വിപണിയില്‍ ഒരു ബാരല്‍ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 80 രൂപയിലേക്ക് അടുക്കുന്നു. 79.25 ഡോളറാണ് ഇന്നത്തെ വില. ഇതേതുടര്‍ന്ന് ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വില ഇനിയും ഉയരാനാണ് സാധ്യത.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത്. ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയിലും വില വര്‍ധിക്കാന്‍ കാരണമാകും.

ഡല്‍ഹിയില്‍ ഒരു ലിറ്ററിന് 101.19 രൂപയില്‍ നിന്നും ഒരു ലിറ്ററിന് 107.47 രൂപയായി കൂടി.ഡീസല്‍ വില ഡല്‍ഹിയില്‍ ലിറ്ററിന് 89.57 രൂപയും മുംബൈയില്‍ 97.21 രൂപയുമായി.പ്രാദേശിക നികുതികള്‍ അനുസരിച്ച് ഓരോ സംസ്ഥാനത്തിനും വില വ്യത്യാസപ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ സെപ്റ്റംബര്‍ 24 ന് ആദ്യ വര്‍ധനയുണ്ടായി. ഇതിന് മുമ്പ്, ഡീസല്‍ വില അവസാനമായി വര്‍ദ്ധിപ്പിച്ചത് ജൂലൈ 15 നാണ്. ജൂലൈ 17 നാണ് അവസാനമായി പെട്രോള്‍ നിരക്ക് വര്‍ദ്ധിച്ചത്.

Leave a Reply

Your email address will not be published.