India
image_print

ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന

Written by

archanaa chuqwe

ന്ധന വിലയില്‍ മാറ്റമില്ല. ഇന്ന് പെട്രോളിന് 25 പൈസയും ഡീസല്‍ 32 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 104. 38 രൂപയും ഡീസലിന് 95.67 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില107.59 രൂപയും ഡീസലിന്95.67 രൂപയുമാണ്. കൊച്ചി ഒരു ലിറ്റര്‍ പെട്രോള്‍ വില 102.45 രൂപയും ഡീസലിന് 95.53 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഡീസല്‍ ലിറ്ററിന്1.96 രൂപയും പെട്രോളിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അതേസമയം ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നലെ വില 104 രൂപയാണ്. ഡീസല്‍ വിലയിലും മാറ്റമില്ല. ഒരു ലിറ്റര്‍ ഡീസലിന് വില 95 രൂപ 35 പൈസയാണ്. അതേസമയം കൊച്ചിയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്നലെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 102 രൂപ 07 പൈസയാണ്. കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35 പൈസയുംവര്‍ധിച്ചിട്ടുണ്ട്. പ്രകൃതി വാതക വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെ സിഎന്‍ ജി ഇന്ധന വില വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഇന്ധനവില കുറഞ്ഞിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് ഇന്ധനവിലകുതിച്ചുയരുകയായിരുന്നു.നിലവിലെ കൊവിഡ് സാഹചര്യവും ഇന്ധന വിലവര്‍ദ്ധനവും സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *