India
image_print

30ലിറ്റര്‍ പെട്രോള്‍ സമ്മാനം;ഓണസമ്മാനം പ്രഖ്യാപിച്ച് പെട്രോള്‍ പമ്പ്

Written by

askshiyas

പെട്രോളും ഡീസലും ഓണസമ്മാനമായി നല്‍കാനൊരുങ്ങി ഒരു പെട്രോള്‍ പമ്പ്. തൊടുപുഴ മുതലക്കോടത്തെ പമ്പുടമയാണ് ഇത്തരത്തിലൊരു സമ്മാനം നല്‍കാന്‍ ഒരുങ്ങുന്നത്.അത്തം മുതല്‍ ഇന്ധനം നിറക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനം. ഇന്ധനവില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ സമ്മാനം.

എന്നാല്‍ പെട്രോള്‍ അടിക്കുന്ന എല്ലാര്‍ക്കും 30ലിറ്റര്‍ പെട്രോള്‍ സമ്മാനം ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനം.ഇനിടെ നിന്ന പെട്രോള്‍ നിറയ്ക്കുന്നവര്‍ ഒരു സമ്മാനക്കൂപ്പണ്‍ പൂരിപ്പിച്ച് നല്‍കണം. 30 ലിറ്റര്‍ ഇന്ധനമാണ് ഒന്നാം സമ്മാനം, 15 ലിറ്റര്‍, 5 ലിറ്റര്‍, 2.5 ലിറ്റര്‍ , ഒരു ലിറ്റര്‍ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവര്‍ക്കും കൂപ്പണ്‍ ലഭിക്കും.50 രൂപക്ക് ഇന്ധനം വാങ്ങുന്നവര്‍ക്കും 30 ലിറ്റര്‍ വാങ്ങുന്നവര്‍ക്കും ഭാഗ്യമുണ്ടെങ്കില്‍ അടിച്ചേക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 30 ലിറ്റര്‍ ഒന്നിച്ച് ആവശ്യമില്ലെങ്കില്‍ പലതവണയായി ഇന്ധനം നിറക്കാനും അവസരമുണ്ട്.എന്തായാലും ഓണക്കാലത്തെ വ്യത്യസ്തമായ ഒരുസമ്മാനം തന്നെയാണ് ഈ പെട്രോള്‍ പമ്പ് നല്‍കുന്നത്.

 

Leave a Reply

Your email address will not be published.