India
ഇന്ധനമെത്തിക്കാന്‍ ഡ്രൈവര്‍മാര്‍ ഇല്ല;യുകെയില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ പൂട്ടുന്നു
Last updated on Sep 26, 2021, 6:23 am


ഇന്ധനമെത്തിക്കാന്‍ ലോറി ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെതുടര്‍ന്ന് ബ്രിട്ടിഷ് പ്രെട്രോളിയം കമ്പനി ലിമിറ്റഡ് (ബിപി) യുകെയിലെ പെട്രോള്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി പൂട്ടുന്നു.ടെസ്കോ എക്സ്പ്രസ് സ്റ്റോറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഏതാനും പെട്രോള്‍ സ്റ്റേഷനുകളെ ബാധിച്ചതായി എസ്സോ പറഞ്ഞു, ചില സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ സ്വന്തം ബ്രാന്‍ഡഡ് സൈറ്റുകളും തകരാറുകള്‍ അനുഭവിക്കുന്നു.വെള്ളിയാഴ്ച ലണ്ടനിലെയും കെന്റിലെയും ചില പെട്രോള്‍ സ്റ്റേഷനുകളില്‍ നീണ്ട ക്യൂകള്‍ രൂപപ്പെട്ടിരുന്നു.
മിക്ക സ്റ്റേഷനുകളിലും ഇന്ധന ക്ഷാമം രൂക്ഷമാകുകയാണെന്നും നൂറോളം സ്റ്റേഷനുകള്‍ ഇതിനകം അടച്ചെന്നുമാണ് ബിപി അധികൃതര്‍ പറയുന്നത്. തുറന്നു പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളില്‍ ഇന്ധനം തുല്യമായി വിതരണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്നും ബിപി അറിയിച്ചു.പെട്രോള്‍ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താല്‍ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വന്‍ തിരക്കാണ് കുറച്ചു നാളുകളായി അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ധനത്തിന് ക്ഷാമമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അവകാശപ്പെടുന്നത്.നിരവധി വ്യവസായങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചതായും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഈ ആഴ്ചയില്‍ സര്‍ക്കാര്‍ ബിസിനസ്സ് നേതാക്കളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബോറിസ് ജോണ്‍സന്റെ വക്താവ് പറഞ്ഞു.ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ഇന്ധനത്തിന് ക്ഷാമം് പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്, അതിനാല്‍ ആളുകള്‍ അത് സാധാരണപോലെ വാങ്ങുന്നത് തുടരണം. ഇന്ധനത്തിനായി, ഭക്ഷണത്തിലെന്നപോലെ, ഞങ്ങള്‍ക്ക് വളരെ സുസ്ഥിരവും ശക്തവുമായ വിതരണ ശൃംഖലയുണ്ട്.


